ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഉധംപൂരിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ഇൻസ്‌പെക്ടർ ആണ് വീരമൃത്യുവരിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
ഉധംപൂരിലെ ദുദു മേഖലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഇവർക്ക് നേരെ മറഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാകുകയായിരുന്നു.
അടുത്തിടെയായി കശ്മീരിൽ ഭീകരരുടെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിൽ ജവാൻ വീരമൃത്യുവരിക്കുകയും ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post