ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക്. ഈ മാസം 21 നാണ് അദ്ദേഹം പോളണ്ട് സന്ദർശിക്കുക. വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ നിന്നും അദ്ദേഹം യുക്രെയിനിലേക്ക് തിരിക്കും.
ഇന്ത്യയും പോളണ്ടുമായുള്ള സൗഹൃദത്തിന്റെ 70ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി പോളണ്ടിൽ എത്തുന്നത്. 45 വർഷത്തിനിടെ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പോളണ്ടിലെ ഇന്ത്യക്കാരെ അദ്ദേഹം കാണുമെന്നും റിപ്പോർട്ടുകളുണ്ട്. പോളണ്ടുമായുള്ള സൗഹൃദം കൂടുതൽ ഊട്ടിഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. വിവിധ തന്ത്രപ്രധാന കരാറുകൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിൽ എത്തുമെന്നും വിവരമുണ്ട്.
നേരത്തെ ഈ മാസം 23 ന് പ്രധാനമന്ത്രി യുക്രെയിൻ സന്ദർശിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പോളണ്ടും സന്ദർശിക്കുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്.
Discussion about this post