ഷീൻ , ടെമു ഓൺലൈൻ ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കൊറിയൻ ഗവേഷകർ. ഈ ഓൺലൈൻ ആപ്പുകളിലെ വസ്തുക്കളിൽ അനവദനീയമായതിൽ കുടുതൽ വിഷ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ. ഷീൻ , ടെമു അലി എക്സ്പ്രസ് ഓൺലൈൻ ആപ്പുകളിൽ നിന്ന് വാങ്ങുന്ന ഷൂ, ചെരിപ്പ് എന്നീ വസ്തുക്കളിൽ ആണ് പ്രധാനമായും വിഷ പദാർത്ഥങ്ങൾ കണ്ടെത്തിയത്.
യുറോപ്യൻ രാജ്യങ്ങളിൽ ട്രെൻറിംഗായി നിൽക്കുന്ന ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളാണ് ഷീൻ , ടെമു, അലി എക്സ്പ്രസ് എന്നിവ . ഷൂകളിൽ അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറയുന്നത്. ചില ഷീൻ ഷൂകൾക്ക് വിഷാംശമുള്ള കെമിക്കൽ പദാർത്ഥങ്ങളുടെ അനുവദനീയമായ പരിധിയുടെ 229 മടങ്ങ് ഉണ്ടെന്നാണ് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ.
ഷീൻ , ടെമു അലി എക്സ്പ്രസ് എന്നിവയിൽ നിന്നുള്ള 144 ഉൽപ്പന്നങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇത് സംബന്ധിച്ച് ദക്ഷിണ കൊറിയൻ ആരോഗ്യ ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രസ്താവനകൾ നടത്തിയിരുന്നു. ഷെയിൻ, ടെമു അലി എക്സ്പ്രസ് എന്നിവയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായാണ് അധികാരികളുടെ പ്രസ്താവന. ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകളായ ഷീൻ , ടെമു എന്നിവയിൽ നിന്നുള്ള ചില ഷൂകളിൽ നിയമപരമായി അനുവദനീയമായതിനേക്കാൾ നൂറുകണക്കിന് മടങ്ങ് വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നത്.
ഷീൻ ഷൂകളിൽ പ്ലാസ്റ്റിക്കിനെ കൂടുതൽ വഴക്കമുള്ളതാക്കുന്ന രാസ സംയുക്തമായ ഫ്താലേറ്റുകളുടെ നിയമപരമായ പരിധിയുടെ 229 മടങ്ങ് ഉണ്ടെന്നാണ് പഠനം. പോളി വിനൈൽ ക്ലോറൈഡ് പോലുള്ള പ്ലാസ്റ്റിക്കുകൾക്ക് ഈടുനിൽക്കുന്നതും വഴക്കവും നൽകുന്ന പ്ലാസ്റ്റിസൈസറുകളാണ് ഫ്താലേറ്റുകൾ
“ഫ്താലേറ്റ് അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിസൈസറുകൾ പ്രത്യുത്പാദന പ്രവർത്തനങ്ങളെ ബാധിക്കുന്നു, ഇത് വന്ധ്യതയ്ക്കും അബോർഷനും കാരണമാകുന്നു,” സിയോളിലെ പരിസ്ഥിതി ആരോഗ്യ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.നിയമപരമായി അനുവദനീയമായതിനേക്കാൾ 11 മടങ്ങ് കൂടുതൽ ലെഡ് അടങ്ങിയതാണ് ഓൺലൈൻ മാർക്കറ്റ് പ്ലേസ് വഴി വിൽക്കുന്ന പല വസ്തുക്കളും.
“സിയോൾ സിറ്റി ഗവൺമെൻ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഞങ്ങൾ ഉടൻ തന്നെ ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചു. “തിരിച്ചറിയപ്പെട്ട 11 ഉൽപ്പന്നങ്ങളിൽ രണ്ട് ഇനങ്ങൾ – ഒരു ജോടി ചെരിപ്പും തൊപ്പിയും – ടെമുവിൽ നിന്നുള്ളതാണ്,” വക്താവ് കൂട്ടിച്ചേർത്തു. ” ആഗോള വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ വേഗത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും പ്രാദേശിക നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായും ടെമു അധികൃതർ വ്യക്തമാക്കി.
ദക്ഷിണ കൊറിയയിൽ ഷീനിൻ്റെ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നത് ഇതാദ്യമല്ല. മെയ് മാസത്തിൽ നടത്തിയ അന്വേഷണത്തിൽ ഷീൻ ഷ്യൂസുകളിൽ അനുവദനീയമായ അളവിൻ്റെ 428 മടങ്ങ് വിഷാംശം കണ്ടെത്തിയതായാണ് കണ്ടെത്തൽ ബാഗുകളിൽ നിയമപരമായ പരിധിയേക്കാൾ 153 മടങ്ങ് കൂടുതൽ ഫത്ലേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയൻ അധികൃതർ വ്യക്തമാക്കി. എന്നാൽ കൊറിയൻ ഗവേഷണ ഫലങ്ങളെ സംബന്ധിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഷീൻ ഓൺലൈൻ ഷോപ്പിംഗ് അധികാരികൾ തയ്യാറായിട്ടില്ല.
ഷീൻ ഇപ്പോൾ യുഎസിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫാഷൻ ഓൺലൈൻ ആപ്പുകളിലൊന്നാണ്. ട്രെൻറിംഗ് ആയ ന്യൂജൻ ഇഷ്ട വസ്ത്രങ്ങൾ വളരെ വിലകുറഞ്ഞു കിട്ടുന്നു എന്നതാണ് ഷീൻ ആപ്പിനെ ജനപ്രിയമാക്കിയത്.
2022-ൽ അതിൻറെ വില്പന മൂല്യം 100 ബില്യൺ ഡോളറായിരുന്നു. അക്കാലത്ത്, ടിക്‌ടോക്ക് ഉടമയായ ബൈറ്റാൻസിനും എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിനും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്വകാര്യ കമ്പനിയായിരുന്നു ഇത്. ടെമുവും യുഎസിൽ ജനപ്രിയമായ ഒരു ഓൺലൈൻ ഷോപ്പിംഗ് ആപ്പാണ് . 2023-ൽ ടെമുവിൻറെ ഓൺലൈൻ ട്രാഫിക്കിൽ 700% വർദ്ധനവുണ്ടായതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം യുഎസിൽ അതിവേഗം വളരുന്ന സൈറ്റുകളിൽ ഒന്നായി ഇത് മാറി.









Discussion about this post