ശ്രീനഗർ: തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2019 ഓഗസ്റ്റ് 5 ന് മുന്നേ ജമ്മു കശ്മീരിന്റെ അവസ്ഥ എങ്ങനെയായിരുന്നോ അത് പുനഃസ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി നാഷണൽ കോൺഫറൻസ്. അതായത് ആർട്ടിക്കിൾ 370, 35 എ, പൂർണ്ണ സംസ്ഥാന പദവി എന്നിവയുടെ പുനഃസ്ഥാപനം എന്നിവയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിൽ അവർ മുന്നോട്ട് വയ്ക്കുന്നത്.
ഭൂരഹിതർക്കും ദീർഘകാലത്തേക്ക് തടസ്സമില്ലാതെ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും ഭൂമി നൽകുന്നതിന് ഒരു നയം രൂപീകരിക്കുമെന്നും നാഷണൽ കോണ്ഫറൻസിന്റെ വാഗ്ദാനത്തിൽ പെടുന്നു.
അന്യായമായി ജയിലുകളിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെയും യുവാക്കളുടെയും മോചനത്തിന് ഞങ്ങൾ മുൻഗണന നൽകുമെന്നും . എല്ലാ രാഷ്ട്രീയ തടവുകാർക്കും ഞങ്ങൾ പൊതുമാപ്പ് കൊടുക്കുമെന്നും, പ്രകടനപത്രിക അവകാശവാദം ഉന്നയിക്കുന്നുണ്ട്.
എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്ത് വന്നു.
തടവുകാരെ മോചിപ്പിക്കുന്നതിനോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനോ പാർട്ടിക്ക് ഒരു അധികാരവും ഇല്ലെന്ന് ബി.ജെ.പി നേതാവ് കവിന്ദർ ഗുപ്ത വ്യക്തമാക്കി . നാഷണൽ കോൺഫറൻസ് ആളുകളെ ചൂഷണം ചെയ്യുകയും തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ആണ് ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post