ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ആഗസ്റ്റ് 27 ലേക്കാണ് മാറ്റിവച്ചത്. ജസ്റ്റിസ് ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്.
കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തായിരുന്നു കവിത സുപ്രീം കോടതിയിൽ സമീപിച്ചത്. കവിതയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ആവശ്യപ്പെട്ട മറുപടി വ്യാഴാഴ്ച നൽകാമെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
5 മാസമായി കവിത ജയിലിലാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയുടെയും കേസിലെ സുപ്രീം കോടതി വിധികളും ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ മുകുൾ റോത്തഗി കേസിൽ വാദിച്ചത്. കൂടാതെ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയതും, മനീഷ് സിസോദിയയ്ക്ക് ജാമ്യം നൽകിയതും റോത്തഗി ചൂണ്ടിക്കാട്ടി.
Discussion about this post