തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ‘അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് കാണാതായ 13കാരിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്നതായുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. സംശയം തോന്നി ട്രെയിനിൽ കുട്ടിക്ക് സമീപത്തായുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി പകർത്തിയതെന്ന് കരുതുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.
അസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുന്ന അൻവർ ഹുസെെന്റെ മകൾ തസ്‌മീൻ ബീഗത്തെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ തസ്‌മീൻ ബീഗത്തെ അമ്മ ഇന്നലെ വഴക്ക് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയുള്ള മനോവിഷമത്തെ തുടർന്നാണ് കുട്ടി കഴക്കൂട്ടത്തെ വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ഉടൻ തന്നെ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയും പോലീസ് തെരച്ചിൽ തുടങ്ങുകയുമായിരിന്നു .
Discussion about this post