തിരുവനന്തപുരം: സിനിമയിലെ സ്ത്രീവിരുദ്ധത അന്വേഷിക്കുന്ന ഹേമ കമ്മിറ്റി മുമ്പാകെ ലഭിച്ച മൊഴികളിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരുകളടക്കം ഉൾപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ട് .
എഴുതി നൽകിയ പരാതികൾ, നേരിട്ട് രേഖപ്പെടുത്തിയ മൊഴികൾ, വാട്ട്സ് ആപ്പ് സന്ദേശമായി അയച്ചവ, വഴങ്ങാൻ ആവശ്യപ്പെട്ട് തങ്ങളോട് ചില നടന്മാരും നിർമ്മാതാക്കളും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത് റെക്കാഡ് ചെയ്തത്, ഫോട്ടോകൾ, ഫാൻസ് അസോസിയേഷൻ അയച്ച അശ്ളീല സന്ദേശങ്ങൾ, പരുഷമായി ഇടപെട്ടത് റെക്കാഡ് തുടങ്ങി നടപടിയെടുക്കാൻ പറ്റുന്ന രീതിയിലുള്ള മൊഴികൾ ലഭിച്ചിരുന്നു. എന്നാൽ ഇതൊന്നും നിലവിൽ പുറത്ത് വന്നിട്ടില്ല എന്നാണ് ലഭ്യമായ വിവരം.
2019 ഡിസംബറിലാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ വെറും രണ്ടു മാസത്തിനുശേഷം, മൊഴികൾ പുറത്തുവിടരുതെന്ന് അഭ്യർത്ഥിച്ച് 2020 ഫെബ്രുവരി 20ന് കമ്മിറ്റി അദ്ധ്യക്ഷ തന്നെ വിവരാവകാശ കമ്മിഷന് കത്തയച്ചിരുന്നു.
Discussion about this post