കൊച്ചി: മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ പൊലീസും എക്‌സൈസും ഒരുവർഷംമുമ്പ് തുടങ്ങിയ അന്വേഷണം പൊടുന്നനെ അവസാനിപ്പിച്ചതായി റിപ്പോർട്ട് . സെറ്റുകളിൽ ഷാഡോ പൊലീസ് നിരീക്ഷണം ഉറപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും ഇച്ഛാശക്തി പ്രകടിപ്പിക്കാത്തതിനാൽ നടപ്പിലായില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
പരിശോധന കർശനമാക്കിയാൽ ലൊക്കേഷനുകൾ കേരളത്തിന് പുറത്തേക്കുപോകുമെന്ന ആശങ്ക സർക്കാരിനുണ്ടായി. ഇതോടെയാണ് അന്വേഷണം മരവിച്ചത്. സിനിമാമേഖലയിലേക്ക് വിരൽചൂണ്ടുന്ന ചില ലഹരിക്കേസുകൾ കൊച്ചിയിൽ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം വൻ കണ്ണികളിലേക്ക് തിരിയാതെ സുരക്ഷിതമായി ഒതുങ്ങി .
സെറ്റുകളിൽ ലഹരി എത്തിക്കുന്നയാളും കൂട്ടരും പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ വീണ്ടും ലഹരി ഇടപാടുകൾ തുടരുന്നുണ്ടെന്നാണ് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
Discussion about this post