പട്‌ന : ബീഹാറിൽ കടിച്ച പാമ്പിനോട് പക വീട്ടാനായി പാമ്പിനെ തിരിച്ച് കടിച്ച് അതിനെ കൊന്ന വാർത്ത എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു കേസ് കൂടെ റിപ്പോർട്ട് ചെയ്തിരിക്കുയാണ്. എന്നാൽ ഇത്തവണത്തെ ആൾ ഒരു വയസ്സുകാരനാണ്.
ബീഹാറിലെ ഗയയ എന്ന ഗ്രാമത്തിലാണ് സംഭവം. കൊച്ചുകുട്ടി ടെറസിൽ കളിക്കുന്നതിനിടെ പാമ്പിനെ കാണുകയായിരുന്നു. കളിപ്പാട്ടമാണെന്ന് കരുതി പാമ്പിനെ കൈയിൽ എടുത്തു. പിന്നീട് അതിനെ കടിക്കുകയായിരുന്നു കുട്ടി. കടിച്ച് നിമിഷ നേരം കൊണ്ട് തന്നെ പാമ്പ് ചാവുകയും ചെയ്തു.
അമ്മ കുട്ടിയെ നോക്കി വന്നപ്പോഴാണ് സമീപത്ത് ചത്ത പാമ്പിനെ കണ്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. വിഷമില്ലാത്ത പാമ്പിയിരുന്നു ഇത് എന്നും മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന പാമ്പുകളാണ് ഇവ എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Discussion about this post