ബെർലിൻ: പുതിയതോ പഴയതോ ആയ വകഭേദം ആണെങ്കിൽ കൂടെ എംപോക്‌സ് അഥവാ കുരങ്ങുപനിയെ പുതിയ കൊവിഡ് ആയി കണക്കാക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥൻ. ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് ആണ് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ഒരു മാദ്ധ്യമ സമ്മേളനത്തിൽ വച്ച് ഈ കാര്യം വെളിപ്പെടുത്തിയത്.
പുതിയതോ പഴയതോ ആയ വകഭേദം ആണോ എന്നത് പരിഗണിക്കാതെ തന്നെ, ഇത് പുതിയ COVID അല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. കാരണം അതിൻ്റെ വ്യാപനം എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്ക് അറിയാം. “നമുക്ക് ഒന്നിച്ച് എംപോക്സ് നേരിടാൻ കഴിയും, കഴിയണം . ,” ഹാൻസ് ക്ലൂഗ് പറഞ്ഞു
അതെ സമയം നമ്മൾ ഇപ്പോൾ എങ്ങനെയാണോ പ്രതികരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും യൂറോപ്പിന്റെയും ലോകത്തിന്റെയും ഭാവിയെന്നും ക്ലൂഗ് കൂട്ടിച്ചേർത്തു. വേണ്ട സംവിധാനങ്ങൾ സ്ഥാപിക്കുമോ അതോ പരിഭ്രാന്തിയുടെയും അശ്രദ്ധയുടെയും ചക്രത്തിൽ നമ്മൾ കുടുങ്ങിപ്പോകുമോ എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സ്വീഡനിൽ കുരങ് പനിയുടെ പുതിയ വേരിയന്റ് ഉള്ളതായി കണ്ടെത്തിയത്. അതിനെ തുടർന്ന് രോഗത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിന്നു.
Discussion about this post