വാഴ്‌സോ: ലോകത്ത് ഏതെങ്കിലും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നാൽ, സഹായിക്കാൻ ഞങ്ങളുണ്ട് എന്ന് പറയുന്ന ആദ്യത്തെ രാജ്യം ഭാരതം ആയിരിക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ടിൽ ഇന്ത്യൻ പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം കരഘോഷത്തോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്.
കോവിഡ് വന്നു, 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയായിരിന്നു അത്, അപ്പോൾ ഭാരതം പറഞ്ഞു, മനുഷ്യത്വം ആണ് ആദ്യം. നമ്മൾ ലോകത്തെ 150 ലധികം രാജ്യങ്ങൾക്ക് മരുന്നും വാക്‌സിനുകളും അയച്ചു കൊടുത്തു. ലോകത്ത് എവിടെ ഭൂകമ്പം വന്നാലും, പ്രകൃതി ദുരന്തം വന്നാലും ഭാരതത്തിന് ഒരു മന്ത്രം മാത്രമേ ഉള്ളൂ അത് “മനുഷ്യത്വം ആദ്യം” എന്നാണ്.
എവിടെയെങ്കിലും യുദ്ധം ഉണ്ടായാലും നമ്മൾ പറയുന്നത് മനുഷ്യത്വം ആദ്യം എന്നാണ്, ഇത്തരത്തിലാണ് ഭാരതം ഈ ലോകത്തെ സേവിക്കുന്നത് മോദി കൂട്ടിച്ചേർത്തു
Discussion about this post