കൊൽക്കത്ത: വേർപിരിഞ്ഞ ഭർത്താവിൽ നിന്നും വൻതുക ജീവനാംശമായി വേണമെന്ന യുവതിയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. ബംഗളൂരു സ്വദേശിനിയായ രാധാ മുനുകുണ്ഠ്‌ലയുടെ ആവശ്യമാണ് കോടതി തള്ളിയത്. അനാവശ്യകാര്യങ്ങൾക്കായി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് പറഞ്ഞ കോടതി യുവതിയോട് അധ്വാനിച്ച് ജീവിക്കണം എന്നും നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു ജീവനാംശം ആവശ്യപ്പെട്ട് രാധ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചത്. ആറ് ലക്ഷം രൂപയുടെ ചിലവ് പ്രതിമാസം ഉണ്ടെന്നും, അതിനാൽ ഈ തുക ജീവനാംശമായി വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. യുവതിയുടെ ആവശ്യങ്ങൾ അഭിഭാഷകൻ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. യുവതിയ്ക്ക് ഭക്ഷണം കഴിക്കാൻ 60,0000 രൂപ ആവശ്യമുണ്ട്.
ഷൂസും വസ്ത്രങ്ങളും വാങ്ങാൻ 15,000 വേണം. മുട്ട് വേദനയ്ക്ക് ചികിത്സ തേടുന്ന യുവതിയ്ക്ക് 5 ലക്ഷത്തോളം രൂപ ചിലവാകുന്നുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു. അങ്ങിനെ മൊത്തം 6,16,300 രൂപ ജീവനാംശമായി യുവതിയ്ക്ക് നൽകാൻ ഉത്തരവിടണം എന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ പ്രത്യേകിച്ച് പ്രാരാബ്ധം ഒന്നും ഇല്ലാത്ത യുവതിയ്ക്ക് പ്രതിമാസം ഇത്രയും രൂപ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജീവനാംശം എന്നത് ഭർത്താവിന് ശിക്ഷകൊടുക്കാനുള്ള വകുപ്പല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ഇത്രയും വലിയ തുക ജീവനാംശമായി നൽകാൻ കഴിയുകയില്ല. അതിനാൽ തുകയിൽ മാറ്റം വരുത്തി കോടതിയെ അറിയിക്കാം. ഇത്രയും തുക വേണമെങ്കിൽ സ്വന്തമായി അധ്വാനിക്കണം എന്നും കോടതി വ്യക്തമാക്കി.
Discussion about this post