ശ്രീനഗർ : ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ഇൻഡി സഖ്യത്തിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയം എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കഴിയും എന്നാണ് കരുതുന്നത് എന്നും രാഹുൽ വ്യക്തമാക്കി. ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു രാഹുൽ ഗാന്ധി കാര്യം വ്യക്തമാക്കിയത്
ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയും അതിൻ്റെ ജനാധിപത്യ അവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനാണ് കോൺഗ്രസിൻ്റെയും ഇന്ത്യയുടെയും പ്രതിപക്ഷ കൂട്ടായ്മയുടെ മുൻഗണന. എത്രയും വേഗം ജമ്മുകശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കപ്പെടേണ്ടതാണ് . തിരഞ്ഞെടുപ്പ് അതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ്. സംസ്ഥാന പദവി പുനഃസ്ഥാപിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” ശ്രീനഗറിൽ നടന്ന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് രാഹുൽ അറിയിച്ചു.
“ഇന്ത്യൻ ചരിത്രത്തിൽ സ്വാതന്ത്ര്യാനന്തരം നിരവധി കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും നവീകരിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന പദവി തട്ടിയെടുക്കപ്പെട്ട ഒരു സംഭവമുണ്ടായത്. ഇപ്പോൾ ജമ്മുകശ്മീരിലെ ജനങ്ങൾ കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് പഴയ ജീവിതം തിരികെ നൽകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” എന്നും രാഹുൽ ഗാന്ധി അറിയിച്ചു.
Discussion about this post