എല്ലാ നികുതി ദായകരും ഇതിനോടകം തന്നെ ഈ വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിച്ച് കാണും. ജൂലൈ 31 ആയിരുന്നു റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി. എന്നാൽ റിട്ടേൺ സമർപ്പിച്ചത് കൊണ്ട് മാത്രം പ്രക്രിയ പൂർത്തിയായി എന്ന് കരുതരുത്. ഈ വെരിഫിക്കേഷൻ കൂടി പൂർത്തിയാക്കിയാൽ മാത്രമേ നിങ്ങളുടെ ആദായ നികുതി റിട്ടേൺ പൂർത്തിയാകുകയുള്ളു.
റിട്ടേൺ ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിൽ വേണം ഈ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ. നേരത്തെ നികുതി റിട്ടേൺ ഫയൽ ചെയ്തവർ ഇതിനോടകം തന്നെ ഇത് പൂർത്തിയാക്കിയിരിക്കും. എന്നാൽ അവസാന നിമിഷം റിട്ടേൺ സമർപ്പിച്ചവർക്ക് ഓഗസ്റ്റ് 31 വരെയാണ് ഇ വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള അവസാന തിയത്. 31 നുള്ളിൽ ഇത് പൂർത്തിയാക്കണം. ഇ- വെരിഫിക്കേഷൻ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഏഴ് മാർഗ്ഗങ്ങളിലൂടെ നമുക്ക് ഇ വെരിഫിക്കേഷൻ നടത്താം. ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് ഈ പ്രക്രിയ പൂർത്തിയാക്കുകയാണ് ആദ്യ മാർഗ്ഗം. ഇതിന് മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റാബേസിലും നമ്പർ രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ നിങ്ങളുടെ പാനും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം
മുൻകൂർ സാധുതയുള്ള ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത് ഇ വെരിഫിക്കേഷൻ പൂർത്തിയാക്കാം.
പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്തും എടിഎം വഴിയും ഇത് ചെയ്യാം. നെറ്റ് ബാങ്കിംഗ് വഴിയും ഈ സേവനം ലഭ്യമാണ്. ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ചും ഇത് പൂർത്തിയാക്കാം.
Discussion about this post