ന്യൂഡൽഹി: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കം ഡാം സുരക്ഷാ അതോറിറ്റി നടപ്പിലാക്കുമെന്ന് വെളിപ്പെടുത്തി ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. ഡാം സേഫ്റ്റി ചെയർമാനെ താൻ നേരിട്ട് കണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഡാം സേഫ്റ്റി ചെയർമാനെ നേരിട്ട് കണ്ടെന്നും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെയര്‍മാന് നല്‍കിയ അപേക്ഷക്ക് പിന്നാലെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.
പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം ഇതിനായി എന്‍ഡിഎസ്എ തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . നടപടികൾ സ്വീകരിക്കുമെന്ന് ഡാം സേഫ്റ്റി ചെയർമാൻ ഉറപ്പ് നൽകിയെന്നും, മുല്ലപ്പെരിയാർ വിഷയത്തിലെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം സൗഹാർദപരമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Discussion about this post