കീവ്; പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയ്‌നിലെത്തി. 10 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിൻ യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം യുക്രൈയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അദ്ദേഹത്തിന് താമസസൗകര്യമൊരുക്കിയ ഹോട്ടലിന് മുൻപിൽ ഇന്ത്യക്കാർ എത്തിയിരുന്നു. അവരെ അഭിവാദ്യം ചെയ്ത് ശേഷം മോദി ഹോട്ടലിലേക്ക് വിശ്രമിത്തിനായി പോയി.
യുക്രൈയ്ൻ ഭരണാധികാരി വ്‌ളോദിമർ സെലൻസ്‌കിയുടെ പ്രത്യേക്ഷ ക്ഷണപ്രകാരമാണ് മോദി രാജ്യത്ത് എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷഭരിതമായ സാഹചര്യം ചർച്ച ചെയ്യാൻ റഷ്യ സന്ദർശിച്ച് ഏകദേശം ആറാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ യുക്രൈയ്ൻ സന്ദർശനം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുക്രൈയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ സെക്രട്ടറി ജനറലിന്റെ ഓഫീസ് അറിയിച്ചു. യുക്രൈയ്‌നിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ലെങ്കിലും, ”ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയിൽ, മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയിലാണ് എല്ലാവരും പ്രതീക്ഷ വച്ചുപുലർത്തുന്നത്.
Discussion about this post