ചെന്നൈ : തെന്നിന്ത്യൻ നടി നയൻതാരയ്‌ക്കെതിരെ പരാതി. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ‘കരിങ്കാളിയല്ലേ’ എന്ന ഗാനം നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതിനെ തുടർന്നാണ് നടിയെക്കതിരെ പരാതിയുമായി എത്തിയത്. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രമോഷൻ വീഡിയോ എത്തുന്നതെന്നും ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിന്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.
ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെൻഡിങ് ആയത്. മലയാള സിനിമയിലെയും തെന്നിന്ത്യൻ ഭാഷകളിലെയും നിരവധി പ്രമുഖർ പാട്ടിന്റെ പശ്ചാത്തലത്തിൽ റീൽസ് ചെയ്തിരുന്നു.
Discussion about this post