കണ്ണൂര്‍: :കണ്ണൂര്‍ ചക്കരക്കല്ലില്‍ സിപിഎം ഹര്‍ത്താലിനിടെ സംഘര്‍ഷം.സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്തെ ബിജെപി ഓഫീസ് ഒരുസംഘം അടിച്ചു തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
മുഴപ്പാലയിലുള്ള അഞ്ചരക്കണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഒരുസംഘം അടിച്ചു തകര്‍ത്തതിനു ശേഷം തീയിട്ടതില്‍ പ്രതിഷേധിച്ചാണു സിപിഎം പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുലര്‍ച്ചെ മുഖംമൂടി ധരിച്ചു ബൈക്കുകളിലെത്തിയ സംഘം മുഴപ്പാല ടൗണിലും പിസി കമ്പനിക്കു സമീപത്തും റോഡു തടസപ്പെടുത്തിയതിനു ശേഷമാണ് ആക്രമണം നടത്തിയത്. രണ്ടുനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഫര്‍ണിച്ചറും കസേരകളും അടിച്ചുതകര്‍ത്തതിനു ശേഷം തീയിടുകയായിരുന്നു.
ചക്കരക്കൽ പുറത്തേക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും, പാട്യം ഗോപാലൻ സ്മാരക ക്ളബും കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തകർത്തിരുന്നു. കട്ടപ്പീടികയിൽ ബിജെപി സ്ഥാപിച്ച കൊടിമരം, ബസ് ഷെൽട്ടർ എന്നിവയും ഒരുസംഘം നശിപ്പിച്ചു.
Discussion about this post