കയ്‌വ്: റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ നിർണ്ണായകമായ പങ്ക് വഹിക്കുമെന്ന് വിശ്വാസമുണ്ടെന്ന് തുറന്നു പറഞ്ഞ് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി.
ഇത് കേവലം സംഘർഷമല്ല. ഇത് ഒരു മനുഷ്യൻ്റെ മാത്രംയുദ്ധമാണ്. ഉക്രെയ്ൻ എന്ന് പേരുള്ള മുഴുവൻ രാജ്യത്തിനെതിരായ യുദ്ധം നയിക്കുന്ന അദ്ദേഹത്തിൻ്റെ പേര് പുടിൻ എന്നാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഞാൻ കരുതുന്നു. നിങ്ങളൊരു വലിയ രാജ്യമാണ്. നിങ്ങൾക്ക് വലിയ സ്വാധീനമുണ്ട്, നിങ്ങൾക്ക് പുടിനെ തടയാനും അവരുടെ സമ്പദ്‌വ്യവസ്ഥയെ തടയാനും കഴിയും.
കീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലൻസ്‌കി ഇക്കാര്യം പറഞ്ഞത്. ഉക്രെയ്നിൽ സമാധാനം ഉറപ്പാക്കുന്നതിൽ സജീവമായ പങ്കുവഹിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും മോദി പറഞ്ഞു.
നമ്മൾ (ഇന്ത്യ) നിഷ്പക്ഷരല്ല. തുടക്കം മുതലേ ഞങ്ങൾ പക്ഷം പിടിച്ചിട്ടുണ്ട്. നമ്മൾ സമാധാനത്തിൻ്റെ പക്ഷമാണ് തിരഞ്ഞെടുത്തത്. സെലിൻസ്കിയെ അരികിലിരുത്തി കൊണ്ട് പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് സെലൻസ്‌കിയും തമ്മിലുള്ള ചർച്ചകളുടെ ഒരു പ്രധാന ഭാഗം ഉഭയകക്ഷി ബന്ധത്തിനാണ് നീക്കിവച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
Discussion about this post