കൊച്ചി : സിനിമാ വ്യവസായത്തിൽ സ്ത്രീക്കും പുരുഷനും വേതനം അനുവദിക്കണം എന്ന ആശയത്തെ തള്ളി നിർമാതാക്കളുടെ സംഘടന. പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിർമാതാവിന് മാത്രമാണെന്നും അതിൽ ആർക്കും ഇടപെടാൻ ആകില്ലെന്നുമുള്ള നിലപാടിലാണ് സംഘടന.
അതിൽ പരിഹാരം കാണാൻ സിനിമ മേഖലയിലെ എല്ലാ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞ സംഘടന ഇതിനു വേണ്ട മാർഗ രേഖ തയ്യാറാക്കും എന്നും തുറന്നു പറഞ്ഞു . സിനിമ യൂണിയനുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്.
കാസ്റ്റിങ് കാൾ നടത്തുന്നത്തിനു മുൻപ് ഫിലിം ചേമ്പറിനെ അറിയിക്കണമെന്ന നിർദ്ദേശം നൽകിയ സംഘടന . സെറ്റുകളിൽ ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യം ഒരുക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഒരു ലക്ഷം രൂപക്ക് മുകളിൽ പണം വാങ്ങുന്നവർ മുദ്രപത്രത്തിൽ കരാർ ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു . അതേസമയം ജൂനിയർ ആര്‍ട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.









Discussion about this post