ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ 16 സീരീസ് അടുത്ത മാസം 10 ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. അടുത്ത മാസം 24ന് ഫോൺ പുറത്തിറക്കുമെന്ന് ബ്ലുംബെർഗിന്റെ റിപ്പോർട്ടുകൾ പറയുന്നു. ഐഫോൺ 16നോടൊപ്പം തന്നെ എയർപോഡുകളും വാച്ചുകളും കൂടി പുറത്തിറങ്ങും. ഐഫോൺ 16 പ്രകാശനം ചെയ്യുന്ന ഇവന്റിന്റെ സമയം, ഇതുവരെ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ക്വാർട്ടറിൽ ഐഫോണുകളുടെയും വിയറബിൾ ഡിവൈസുകളുടെയും വൽപ്പന മന്ദഗതിയിലായിരുന്നു. ഇത് കമ്പനിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഐഫോൺ 16ന്റെ ലോഞ്ച് ഈ നഷ്ടം നികത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ തന്നെ വരാനിരിക്കുന്ന ലോഞ്ച് വലിയ ഇവന്റ് ആക്കി മാറ്റാനാണ് കമ്പനി തീരുമാനം.
ഐഫോൺ 16 വരുന്നതോടെ, ആപ്പിൾ ഡിവൈസുകളുടെ വിൽപ്പന വർദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പുതുപുത്തൻ ഫീച്ചറുകളോടെയാണ് ഐഫോൺ 16 പുറത്തിറങ്ങുന്നത്. ആപ്പിളിന്റെ സ്വന്തം ആറഫർട്ടിഫിഷ്യൽ ഇൻർലിജൻസ് ആണ് ഐഫോൺ 16ന്റെ ഏറ്റവും പുതിയ ഫീച്ചർ. പ്രോ മോഡലുകളിൽ വലിപ്പമുള്ള സ്‌ക്രീനുകളും കിടിലൻ ക്യാമറ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ ഫീച്ചറുകളെ കുറിച്ച് പുറത്ത് വരുമെന്നാണ് വിവരം. ഇന്ത്യയിൽ ഐഫോൺ 16ന് വിലക്കുറവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Discussion about this post