തിരുവനന്തപുരം; സംസ്ഥാനത്ത് പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി ലഭ്യമായി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ.ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എത്ര ടവറുകൾ 4യിലേക്ക് മാറിക്കഴിഞ്ഞു എന്ന കൃത്യമായ കണക്ക് എന്നാൽ ബിഎസ്എൻഎൽ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം.ബിഎസ്എൻഎൽ 4ജി ആസ്വദിക്കാൻ ആദ്യം വേണ്ടത് കൈവശമുള്ള സിം 4ജി ആണോയെന്ന് ഉറപ്പിക്കുകയാണ്.
9497979797 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്താൽ നിങ്ങളുടെ ബിഎസ്എൻഎൽ സിം 4ജി ആണോയെന്ന് അറിയാനാകും. ‘ഡിയർ കസ്റ്റമർ, യുവർ കറൻറ് സിം സപ്പോർട്ട്സ് ബിഎസ്എൻഎൽ 4ജി സർവീസസ്’ എന്ന സന്ദേശം ഉടനടി മെസേജായി ഫോണിലേക്ക് ലഭിക്കും. ഇനി അഥവാ സിമ്മിൽ ബിഎസ്എൻഎൽ 4ജി ലഭിക്കില്ല എന്നാണെങ്കിൽ പെട്ടെന്നുതന്നെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും. സിം അപ്ഗ്രേഡ് ചെയ്യാനായി ഉടൻ തന്നെ അടുത്തുള്ള കസ്റ്റർമർ സർവീസ് സെൻറർ/റീട്ടെയ്ലർ ഷോട്ട് സന്ദർശിക്കാനാണ് ബിഎസ്എൻഎൽ കേരള സർക്കിൾ ആവശ്യപ്പെടുന്നത്.
Discussion about this post