ന്യൂഡൽഹി: ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ജൈവ വിപ്ലവം ഉടൻ തന്നെ വരാൻ പോകുന്നു എന്ന് തുറന്നു പറഞ്ഞ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര കാബിനറ്റ് എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ബയോഇ 3 സംഭവിക്കാൻ പോവുകയാണ് . വ്യാവസായിക വിപ്ലവവും ഐടി വിപ്ലവവും ഉണ്ടായതുപോലെ, ഒരു ജൈവ വിപ്ലവം ഉടൻ സംഭവിക്കും. ഇതിനായി ഞങ്ങൾക്ക് ഒരു നല്ല നയവും ചട്ടക്കൂടും ആവശ്യമാണ് അതാണ് ഇന്ന് മന്ത്രിസഭ അംഗീകരിച്ചത്.
കാബിനറ്റ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ബയോ ഇ 3 നയം പ്രാഥമികമായി താഴെ പറയുന്ന തന്ത്രപ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : ഉയർന്ന മൂല്യമുള്ള ജൈവ-അധിഷ്ഠിത രാസവസ്തുക്കൾ, ബയോപോളിമറുകൾ & എൻസൈമുകൾ; സ്മാർട്ട് പ്രോട്ടീനുകളും ഭക്ഷണങ്ങളും; കൃത്യമായ ബയോതെറാപ്പിറ്റിക്സ്; കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി; കാർബൺ സംഭരണം അതിൻ്റെ ഉപയോഗവും സമുദ്ര, ബഹിരാകാശ ഗവേഷണം എന്നിവ കേന്ദ്ര പദ്ധതിയിൽ പെടുന്നു
ബയോ ഇ 3 യുടെ സവിശേഷതകൾ
ബയോമാനുഫാക്ചറിംഗ്, ബയോ-എഐ ഹബുകൾ ബയോഫൗണ്ടറി തുടങ്ങിയവ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യൻ ബയോ സാങ്കേതികവിദ്യയുടെ വികസനവും വാണിജ്യവൽക്കരണവും ഇത് വേഗത്തിലാക്കും.
ഈ നയം ഗവൺമെൻ്റിൻ്റെ ‘നെറ്റ് സീറോ’ കാർബൺ സമ്പദ്‌വ്യവസ്ഥ,(കാർബൺ രഹിത സമ്പദ് വ്യവസ്ഥ) ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ തുടങ്ങിയ സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും സുസ്ഥിരമായ ജൈവ സമ്പദ്‌വ്യവസ്ഥ’ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വേഗതയേറിയ പ്രകൃതി ദത്ത വളർച്ചയിലേക്ക് ഇത് ഇന്ത്യയെ നയിക്കുകയും ചെയ്യും.
ബയോ ഇ3 നയം കൂടുതൽ സുസ്ഥിരവും നൂതനവും ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതുമായ ഒരു വികസിത ഭാവിയെ പരിപോഷിപ്പിക്കുകയും വിക്ഷിത് ഭാരതിനായുള്ള ബയോ വിഷൻ രൂപപ്പെടുത്തുകയും ചെയ്യും.
എന്താണ് കേന്ദ്രം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഉയർന്ന പ്രവർത്തനക്ഷമതയുള്ള ബയോമാനുഫാക്ചറിംഗ്
കൃത്രിമ വസ്തുക്കൾ മുതൽ ഔഷധങ്ങൾ വരെയുള്ള ഉൽപന്നങ്ങളുടെ ഉൽപ്പാദനം, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യൽ, വിപുലമായ ബയോടെക്നോളജിക്കൽ പ്രക്രിയകളുടെ സംയോജനത്തിലൂടെ ജൈവ അധിഷ്‌ഠിത ഉൽപന്നങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ബയോ മാനുഫാക്ചറിംഗിൽ ഉൾപ്പെടുന്നു.
സാധാരണ ഇന്ത്യക്കാർക്ക് മനസ്സിൽ പോലും കാണാൻ കഴിയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദിയും ബി ജെ പി സർക്കാരും മാനത്ത് കാണുന്നത്. മോദിയും അദ്ദേഹം വിഭാവനം ചെയ്യുന്ന ഇന്ത്യയും വേറെ ലെവൽ ആണ് എന്ന് മാത്രമേ നമുക്ക് പറയാനുള്ളൂ.
Discussion about this post