തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെ അനുകൂലിച്ച് ഷാജി കൈലാസ്. നടി ആരോപണം ഉയർത്തുന്നത് പോലെ രഞ്ജിത്ത് പെരുമാറാൻ സാദ്ധ്യതയില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രഞ്ജിത്ത് നടിയോട് മോശമായി പെരുമാറും എന്ന് വിശ്വസിക്കുന്നില്ല. അവൻ ആ ടെപ്പ് അല്ല. അവൻ അങ്ങിനെ ചെയ്യില്ല- ഷാജി കൈലാസ് പ്രതികരിച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. ഇതിനിടെയാണ് അനുകൂലിച്ചുകൊണ്ട് ഷാജി കൈലാസ് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമംയ ആരോപണം രാഷ്ട്രീയ പ്രേരിതം ആണെന്നാണ് രഞ്ജിത്തിന്റെ വാദം. അക്കാദമി സ്ഥാനം ഏറ്റെടുത്തത് മുതൽ ചിലർ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് നടിയുടെ ആരോപണം എന്നും രഞ്ജിത്ത് പറഞ്ഞു.
Discussion about this post