സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ടുള്ള പെരുമാറ്റമായിരുന്നുവെന്നും ശ്രീലേഖ ഒരു സ്വകാര്യ മദ്ധ്യമത്തോടാണ് വ്യക്തമാക്കിയത് . അതിരുകടന്ന രഞ്ജിത്തിന്റെ സമീപനം തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയതായും അവർ പറഞ്ഞു.
അതെ സമയം നടിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. “തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ്റെയും രണ്ട് സഹായികളുടെയും സാന്നിധ്യത്തിൽ ഞാൻ നടിയുമായി സംസാരിച്ചു. രാമകൃഷ്ണൻ നടിയോട് കഥ പറഞ്ഞതോടെ അവർക്ക് കഥയിൽ താല്പര്യം ആയി. എന്നാൽ അവർക്ക് ഏത് കഥാപാത്രം നൽകണം എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു.
എന്നാൽ ഇതിനെ തുടർന്ന് കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
അതേസമയം സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു എന്നത് കൊണ്ട് ഒരു സ്ത്രീ അവൈലബിൾ ആണ് എന്ന് അർത്ഥമില്ലെന്ന്, ശ്രീലേഖ മിത്ര അവരുടെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇവരുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്തിനെതിരെയും രേവതി സമ്പത്തിന്റെ ആരോപണത്തെ തുടർന്ന് സിദ്ധിഖിനെതിരെയും കേസ് എടുക്കും എന്നാണ് സൂചന
Discussion about this post