അബുദാബി: ഒരു സംവിധായകൻ തുടർച്ചയായി 4 രാത്രികളിൽ തന്റെ ഹോട്ടൽ റൂമിന്റെ വാതിലിൽ മുട്ടിയെന്ന് വെളിപ്പെടുത്തി നടി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവം വ്യക്തമാക്കി നടി മെയിൽ അയച്ചിരിക്കുന്നത്. ഈ സംഭവത്തെ കുറിച്ച് തുടർച്ചയായി പരാതി പറഞ്ഞിട്ടും ‘അമ്മ സംഘടനയിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും നടി പറഞ്ഞു.
ഇത് നാല് ദിവസത്തോളം തുടർന്നുവെന്നും പിന്നീട് സ്വന്തം അമ്മയെ വിവരമറിയിച്ച് റൂം മാറുകയായിരുന്നുവെന്നും നടി പറയുന്നു.ഈ സംഭവത്തിന് പിന്നാലെ സിനിമയിൽ തന്റെ ഡയലോഗുകളും സീനുകളും സംവിധായകൻ വെട്ടിക്കുറച്ചു.
ഇടയ്ക്ക് സിനിമയിൽ പ്രതിഫലം തരാത്ത വിഷയം പറഞ്ഞപ്പോൾ അമ്മ സെക്രട്ടറി പറഞ്ഞത് പ്രശ്നമാക്കേണ്ടെന്നും കരിയറിനെ ബാധിക്കുമെന്നുമായിരുന്നു.
പ്രശ്നനങ്ങൾ ഉയർന്നു വരുമ്പോൾ അത് ഒതുക്കി തീർക്കാനാണ് ‘അമ്മ സംഘടന വീണ്ടും വീണ്ടും ശ്രമിക്കുന്നത്. അതിനാൽ തന്നെ പലർക്കും നീതി ലഭിക്കുന്നില്ല. 2018ൽ അയച്ച മെയിലിന് പുറമെ ആഗസ്ത് 20ന് വീണ്ടും മെയിലയച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി. അമ്മ ജനറൽ ബോഡിക്കും പ്രസിഡന്റിനുമാണ് മെയിൽ അയച്ചിരിക്കുന്നത്. ശക്തരോടൊപ്പം ചേർന്ന് നിന്ന് ദുർബലരെ സമ്മർദ്ദത്തിൽ ആക്കാൻ ആയിരിക്കരുത് അമ്മ സംഘടനയെന്നും നടി തുറന്നടിച്ചു












Discussion about this post