ലഖ്‌നൗ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് സഹായഹസ്തവുമായി ഉത്തർപ്രദേശ് സർക്കാർ. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 10 കോടി രൂപ നൽകുമെന്ന് യോഗി സർക്കാർ അറിയിച്ചു. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നത്.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ തുടർന്ന് യോഗി ആദിത്യനാഥ് കേരളത്തിന് പത്തുകോടി രൂപ നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ധനസഹായത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഔദ്യോഗിക കത്തിലൂടെ യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post