ഭോപ്പാൽ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി 20 കോടി രൂപ നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് ആണ് ധനസഹായം പ്രഖ്യാപിച്ചത്. പ്രളയം ദുരിതം വിതച്ച ത്രിപുരയ്ക്കും 20 കോടി രൂപ ധനസഹായം നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഈ സുവര്‍ണാവസരത്തില്‍ ത്രിപുര, കേരള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 20 കോടി രൂപ വീതം കൈമാറുമെന്നാണ് ഡോ. മോഹന്‍ യാദവ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയത്. മധ്യപ്രദേശും മുൻപ് ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെയും ത്രിപുരയുടെയും അവസ്ഥ തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും എന്നും ഡോ. മോഹന്‍ യാദവ് വ്യക്തമാക്കി.
പ്രതിസന്ധികളെ നേരിടുന്ന ഈ സമയത്ത് ഇരു സംസ്ഥാനങ്ങളോടും മധ്യപ്രദേശ് സര്‍ക്കാര്‍ എക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രതിസന്ധികൾ എത്രയും വേഗം തരണം ചെയ്യാന്‍ ഇരു സംസ്ഥാനങ്ങൾക്കും കഴിയട്ടെ എന്ന് ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുന്നതായും മധ്യപ്രദേശ് മുഖ്യമന്ത്രി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post