കൊച്ചി: അക്രമിക്കപ്പെട്ട നടി അമ്മ സംഘടനയിൽ അംഗമായി എത്തുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സൂപ്പർസ്റ്റാർ പൃഥ്വിരാജ്.
തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനകൾ മാത്രമാണ് സിനിമാ രംഗത്ത് വേണ്ടതെന്ന് പറഞ്ഞ പൃഥ്വിരാജ്, സിനിമയിലെന്ന് മാത്രമല്ല എല്ലാ രംഗത്തും അങ്ങനെയായിരിക്കണമെന്നും വ്യക്തമാക്കി. അങ്ങനെയുള്ള നാളുകളിലേക്ക് ഉടനെ എത്തിച്ചേരട്ടെ എന്ന് താൻ പ്രത്യാശിക്കുന്നു എന്ന് നടൻ പറഞ്ഞു. എന്നാൽ ആക്രമിക്കപ്പെടുന്ന നടിയെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചി നഗരത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. ഇതിനെ തുടർന്നാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി പഠിക്കാൻ സർക്കാർ ഹേമാ കമ്മീഷനെ വച്ചത്.
Discussion about this post