കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിക്കു മുൻപിൽ നടിമാർ അടക്കമുള്ളവർ നൽകിയ രഹസ്യമൊഴികളും ഒാഡിയോ, വീഡിയോ ക്ലിപ്പുകളും സർക്കാരിന്റെ കൈവശം തന്നെയെന്ന് സൂചന. റിപ്പോർട്ട് കൈമാറിയതിനോടൊപ്പം ഈ രേഖകളും കമ്മിറ്റി സർക്കാരിന് കൈമാറുക എന്നതാണ് കീഴ്വഴക്കം. അത് കൊണ്ട് തന്നെ ഈ രേഖകൾ സർക്കാരിന്റെ കൈവശം ഉണ്ടാകാൻ മാത്രമാണ് സാധ്യതയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
റിപ്പോർട്ട് സമർപ്പിച്ചശേഷം കമ്മിറ്റിക്ക് രേഖകൾ സൂക്ഷിക്കാൻ നിയമപരമായി കഴിയില്ലെന്നാണ് റിട്ട. ജഡ്ജി മാരടക്കമുള്ളവരുടെ അഭിപ്രായം. റിപ്പോർട്ടു സമർപ്പിച്ചു കഴിഞ്ഞാൽ രേഖകൾ സൂക്ഷിക്കേണ്ടത് സർക്കാരാണ്. ഈ രേഖകൾ പരിശോധനയ്ക്ക് കോടതിക്കും പോലീസിനും ആവശ്യപ്പെടാം. സർക്കാരിന്റ രഹസ്യരേഖകൾ സൂക്ഷിക്കുന്നതിനോടൊപ്പം ഇത്തരം രേഖകളും സൂക്ഷിക്കുകയാണ് പതിവെന്നും വിദഗ്ധർ പറയുന്നു.
കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവേ മൊഴിപ്പകർപ്പുകളും അനുബന്ധരേഖകളും കൈവശമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
Discussion about this post