വാഷിംഗ്‌ടൺ: കൊവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സെൻസർ ചെയ്യാൻ ബൈഡൻ – ഹാരിസ് ഭരണകൂടം മെറ്റയുടെ ടീമിന്റെ മേൽ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി ഫേസ്ബുക് ഉടമ മാർക്ക് സക്കർബർഗ്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിലാണ് സക്കർബർഗ് ഈ ആരോപണം ഉന്നയിച്ചത്.
“2021-ൽ, വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള ബൈഡൻ അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, നർമ്മവും ആക്ഷേപഹാസ്യവും ഉൾപ്പെടെയുള്ള ചില കോവിഡ് ഉള്ളടക്കങ്ങൾ സെൻസർ ചെയ്യാൻ മാസങ്ങളോളം ഞങ്ങളുടെ മേൽ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തി, സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. സക്കർബർഗ് വെളിപ്പെടുത്തി.
സർക്കാർ സമ്മർദം തെറ്റായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനെക്കുറിച്ച് കൂടുതൽ തുറന്ന് പറയാത്തതിൽ ഞാൻ ഇപ്പോൾ ഖേദിക്കുകയാണ് . അക്കാലത്തെ ഞങ്ങളുടെ സംഘത്തോട് ഞാൻ അന്ന് തന്നെ പറഞ്ഞത് പോലെ , ഏതെങ്കിലും അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള സമ്മർദ്ദം കാരണം ഉള്ളടക്ക നിലവാരത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ഇപ്പോൾ എന്റെ നിലപാട്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വെളിപ്പെടുത്തലിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി പ്രതികരിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ജുഡീഷ്യറിയിലെ ഹൗസ് കമ്മിറ്റി, എക്‌സിൽ സക്കർബർഗിൻ്റെ ഈ കത്ത് പോസ്റ്റ് ചെയ്തു. “മാർക്ക് സക്കർബർഗ് മൂന്ന് കാര്യങ്ങൾ സമ്മതിച്ചുകഴിഞ്ഞു: 1. അമേരിക്കക്കാരെ സെൻസർ ചെയ്യാൻ ബൈഡൻ-ഹാരിസ് സർക്കാർ ഫേസ്ബുക്കിൽ “സമ്മർദം ചെലുത്തി”. 2. ഫേസ്ബുക്ക് അമേരിക്കക്കാരെ യഥാർത്ഥത്തിൽ സെൻസർ ചെയ്തു. 3. ബൈഡന്റെ മകനായ ഹണ്ടർ ബൈഡൻ ലാപ്‌ടോപ്പിൻ്റെ കഥ ഫേസ്ബുക് ഒളിച്ചു വച്ചു.
ഇത് മൂന്നും അഭിപ്രായ സ്വാതന്ത്രത്തിന്മേൽ ഉള്ള വലിയ വെല്ലുവിളിയാണ്. റിപ്പബ്ലിക് പാർട്ടി പറഞ്ഞു
Discussion about this post