ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനെന്ന സ്ഥാനത്തേക്ക് കുതിച്ചു കയറാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവിയെ ആദ്യമായി പുറം ലോകം കാണിച്ചത്. ഇതിന് പിന്നാലെ തന്നെ, ജപ്പാൻ മൊബിലിറ്റി ഷോയിൽ ഒരു നവീകരിച്ച മോഡൽ അവതരിപ്പിച്ചു.
ഈ കാറിൻ്റെ പ്രൊഡക്ഷൻ മോഡൽ തയ്യാറാക്കിയിരിക്കുകയാണ് ഇപ്പോള്‍ മാരുതി . എന്താണ് മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പ്രത്യേകതകള്‍ എന്നറിയാം…
അടുത്ത വര്‍ഷം ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ പ്രൊഡക്ഷൻ മോഡൽ സുസുക്കി ഇവിഎക്‌സ് പ്രദർശിപ്പിക്കുകയും പിന്നീട് യൂറോപ്യൻ വിപണിയിൽ ആദ്യം അവതരിപ്പിക്കുകയും ചെയ്യും. ഇതിന് പിന്നാലെ ആയിരിക്കും ഇന്ത്യൻ വിപണിയിൽ സുസുക്കി ഇവിഎക്‌സ് അവതരിപ്പിക്കുക.
2025 ൻ്റെ ആദ്യ പകുതിയിൽ ഈ രണ്ട് മോഡലുകളും അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. 2025 ഇവിഎക്‌സിൻ്റെ സാങ്കേതിക സവിശേഷതകൾ മാരുതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, 60kWh ബാറ്ററി പാക്കിനൊപ്പം ഇത് ജോടിയാക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഒപ്പം മുൻ ചക്രങ്ങൾക്ക് പവർ നൽകുന്നതിനായി ഒരൊറ്റ ഇലക്ട്രിക് മോട്ടോറും. ഈ പവർട്രെയിൻ പൂർണമായി ചാർജ് ചെയ്താൽ 550 കിലോമീറ്റർ സഞ്ചരിക്കും.
വിഭജിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ അലോയ് വീലുകൾ, സി-പില്ലർ ഘടിപ്പിച്ച റിയർ ഡോർ ഹാൻഡിൽ, ഇലക്ട്രിക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ്, ടു-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, ഡ്രൈവ് മോഡുകൾ എന്നിവയാണ് പുതിയ ഇവിഎക്‌സിൻ്റെ പ്രത്യേകതകൾ. ഒരു റോട്ടറി ഡയൽ പോലുള്ള ഫീച്ചറുകളും വാഹനത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.











Discussion about this post