തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ഓണ പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക് രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ.അതേസമയം വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ രണ്ടു മുതൽ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ
മൂന്നാം തിയതിയാണ് ഹൈസ്കൂൾ വിഭാഗത്തിന് പരീക്ഷ ആരംഭിക്കുന്നത്, അതേസമയം എൽ.പി, യു.പി വിഭാഗങ്ങൾക്കും പ്ളസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ തുടങ്ങുന്നത്. പ്ളസ് ടുവിന് രാവിലെ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂൾ ഓഫ് ടൈം ആണ് . ഓണാവധി 13 ന് ആരംഭിക്കുമെങ്കിലും ഏതെങ്കിലും കാരണവശാൽ പരീക്ഷദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 13ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
Discussion about this post