തിരുവനന്തപുരം : ബാര്‍കോഴവിവാദത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തുടര്‍ സമരത്തിന് എല്‍ഡിഎഫില്‍ തീരുമാനമായില്ല. വിഷയം ചര്‍ച്ചചെയ്യുന്നതിനായി മാര്‍ച്ച് ആറിന് എല്‍ഡിഎഫ് വീണ്ടും യോഗം ചേരും. അതേസമയം മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് യോഗത്തില്‍ തീരുമാനമായി.
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തുമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് ആലോചിച്ചിരുന്നത്.കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post