Wednesday, January 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒന്ന് അഡ്ജസ്റ്റ് ചെയ്യണം; അനുസരിക്കാനേ എനിക്ക് പറ്റൂ; രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ചെറ്റത്തരങ്ങൾ

by Brave India Desk
Aug 28, 2024, 05:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് കലാസംവിധായകൻ മനു ജഗദ്. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ജഗദിന്റെ പ്രതികരണം. സിനിമയോടുള്ള ഇഷ്ടമുള്ളതുകൊണ്ടാണ് താൻ എല്ലാം സഹിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ആയിരുന്നു മനു ജഗദിന് ദുരനുഭവം ഉണ്ടായത്. തൃശ്ശൂരിൽ ആയിരുന്നു ഷൂട്ടിംഗ്. ചെന്നൈയിൽ നിന്നും രാത്രി തൃശ്ശൂർ് എത്തിയപ്പോൾ താമസിക്കാൻ കേസിൽപെട്ട് കിടക്കുന്ന ഹോട്ടലാണ് താമസിക്കാൻ നൽകിയത്. വൃത്തിഹീനമായ മുറിയിൽ ദുർഗന്ധം കാരണം കയറാൻ തന്നെ ബുദ്ധിമുട്ട് ആയിരുന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ ഉടനീളം തനിക്ക് വലിയ ചെറ്റത്തരങ്ങൾ ആയിരുന്നു അനുഭവിക്കേണ്ടിവന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. Art director എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ മേൈ ആയ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.
പാതിരാത്രി പ്രസ്തുത ബിൽഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബിൽഡിങ്ങിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.ഇത്തിരി നേരം wait ചെയ്തപ്പോ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേയ്ക്കു..
ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്റെ പൊന്നു സാറെ ഇതൊരു പോലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്നദ്ധേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് 1st ഫ്‌ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളിൽ ഒരു room തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനൽ വഴി പുറത്തേയ്ക്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്‌ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു…
അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്‌കോള്ളൂ..
എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും.
ഒരു ചീഫ് ടെക്നിഷൻ ആയ എനിക്കിതാണ് അനുഭവം.
ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ok ആക്കിയത് എന്നാണ്.
പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ.
ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്‌ക്കൊപ്പം നിന്നെന്നുമാത്രം.
വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ… ??
ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടൽ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്..
ഇന്ന് ഗൂഗിൾ സെർച്ചിൽ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.. ??
മനു ജഗദ്

 

Tags: mammottymanu jagadh
Share12TweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ലിവിങ് ടുഗെദർ ‘സാംസ്‌കാരിക ആഘാതം’; പങ്കാളിയായ സ്ത്രീക്ക് ‘ഭാര്യ’ എന്ന പദവി നൽകണം; ഗന്ധർവ്വ വിവാഹത്തോട് ഉപമിച്ച് മദ്രാസ് ഹൈക്കോടതി!

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളുടെ പട്ടിക; ഭാരതം അമേരിക്കയ്ക്കും ചൈനയ്ക്കും മുൻപിൽ; ലോകത്തിന് പുതിയ മാതൃകയുമായി ‘ആർഎൻഐ’!

ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; സ്റ്റേജിൽ കയറി തടഞ്ഞ് ഡിവൈഎഫ്ഐ; കണ്ണൂരിൽ സംഘർഷാവസ്ഥ!

ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; സ്റ്റേജിൽ കയറി തടഞ്ഞ് ഡിവൈഎഫ്ഐ; കണ്ണൂരിൽ സംഘർഷാവസ്ഥ!

Discussion about this post

Latest News

തിരിച്ചുവരവിൽ മിന്നിക്കാനായില്ല, ഇഷാൻ കിഷനും സഞ്ജു സാംസണും കണ്ണീർമടക്കം; ട്രാക്ക് മാറ്റി അഭിഷേകും സൂര്യകുമാറും

തിരിച്ചുവരവിൽ മിന്നിക്കാനായില്ല, ഇഷാൻ കിഷനും സഞ്ജു സാംസണും കണ്ണീർമടക്കം; ട്രാക്ക് മാറ്റി അഭിഷേകും സൂര്യകുമാറും

കാലുവാരികൾ, ചതിയന്മാർ, മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവർ! രാജ് താക്കറെക്കും എംഎൻഎസിനും എതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

കാലുവാരികൾ, ചതിയന്മാർ, മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവർ! രാജ് താക്കറെക്കും എംഎൻഎസിനും എതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഈ സഞ്ജുവിന് വേണ്ടി നിങ്ങൾ ദിനേഷ് ചാൻഡിമൽ ചെയ്ത പ്രവർത്തി ചെയ്യുക ഗിൽ, എങ്കിൽ ചരിത്രം നിങ്ങളെ നീതിമാൻ എന്ന് വിളിക്കും; കുറിപ്പ് വൈറൽ

ഉള്ളത് പറയാമല്ലോ ഇന്ത്യൻ ടീമിലെ ആ സമയം ഒരു നോവായിരുന്നു; കരിയറിലെ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

മുത്തച്ഛന്റെ കാത്തിരിപ്പും കടലിന്റെ ക്രൂരതയും, പത്മരാജൻ തീർത്ത വികാരനിർഭരമായ ദൃശ്യകാവ്യം; അഭിനയത്തിന്റെ അതികായന് മുന്നിൽ പതറാതെ നിന്ന യുവതാരം

മുത്തച്ഛന്റെ കാത്തിരിപ്പും കടലിന്റെ ക്രൂരതയും, പത്മരാജൻ തീർത്ത വികാരനിർഭരമായ ദൃശ്യകാവ്യം; അഭിനയത്തിന്റെ അതികായന് മുന്നിൽ പതറാതെ നിന്ന യുവതാരം

ഇന്ത്യയുടെ സ്വന്തം പിനാക അർമേനിയയിലേക്ക് ; ആദ്യ ബാച്ച് കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്ത് പ്രതിരോധമന്ത്രി

ഇന്ത്യയുടെ സ്വന്തം പിനാക അർമേനിയയിലേക്ക് ; ആദ്യ ബാച്ച് കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്ത് പ്രതിരോധമന്ത്രി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കൊക്രജാറിൽ കലാപം ; ബോഡോകളും ആദിവാസികളും തമ്മിൽ ഏറ്റുമുട്ടൽ ; 2 മരണം ; സൈന്യത്തെ വിന്യസിച്ച് സർക്കാർ

കൊക്രജാറിൽ കലാപം ; ബോഡോകളും ആദിവാസികളും തമ്മിൽ ഏറ്റുമുട്ടൽ ; 2 മരണം ; സൈന്യത്തെ വിന്യസിച്ച് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies