തിരുവനന്തപുരം:മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തിയതിനു ശേഷം ബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പൊലിസിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിക്കായി പൊലിസ് തിരുവനന്തപുരം സി ജെ എം കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. അതെ സമയം സിദ്ധിഖ് താമസിച്ചുവെന്ന് പറയുന്ന മസ്കറ്റ് ഹോട്ടലിലെ രേഖകൾ അതി നിർണയകമായേക്കും.
ബലാത്സംഗം നടന്നു എന്ന് പരാതിയിൽ പറയുന്ന തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ രേഖകൾ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് താമസിച്ച രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേസിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്.
പരാതിയിൽ പറയുന്ന സമയം സിദ്ദിഖ് തലസ്ഥാനത്തെത്തിയിട്ടുണ്ടോ എന്നടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം ശേഖരിക്കും. രേഖകൾ എതിരാവുകയാണെങ്കിൽ ഗുരുതരമായ നടപടികളാണ് സിദ്ധിഖിനെ കാത്തിരിക്കുന്നത് . നടിയുടേത് ഗൂഢാലോചനയാണെന്ന് സിദ്ദിഖിന്‍റെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.
Discussion about this post