തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ ചലച്ചിത്രതാരം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനും , സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
നടിയുടെ മൊഴി ഇന്നലെ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നു പിടിച്ചുവെന്നും തുടർന്ന് ബലമായി ചുംബിച്ചുവെന്നും കഴിഞ്ഞദിവസമാണ് നടി മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്.
Discussion about this post