എറണാകുളം: ലൈംഗിക പീഡനപരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് പരാതിക്കാരി. ഒരു കള്ളമുഖം മൂടി വച്ചാണ് മുകേഷ് കസേരയിൽ ഇരിക്കുന്നത്. എംഎൽഎ ആയിരിക്കാാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുകേഷ് എംഎൽഎ കസേരയിൽ ഇരിക്കാൻ അർഹനല്ല. കള്ളമുഖം മൂടി ധരിച്ചാണ് മുകേഷ് കസേരയിൽ ഇരിക്കുന്നത്. മനസ് നീറിയാണ് ഇത്രയും കാലം ജീവിച്ചത്. സർക്കാരിന്റെയും പോലീസിന്റെയും പിന്തുണ ആത്മ വിശ്വാസം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരും പീഡനത്തിനിരയായിട്ടുണ്ട്. താൻ മാത്രമല്ലല്ലോ..എത്ര പേരാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. ജയസൂര്യയ്‌ക്കെതിരെ കേസെടുത്തതിലും ന്തോഷമുണ്ട്. സെക്രട്ടേറിയറ്റിൽ വച്ചാണ് അന്ന് അയാൾ അക്രമം കാണിച്ചത്. അക്കാലത്ത് പലരോടും ഇതേപ്പറ്റി പറഞ്ഞിരുന്നു. അവർ സാക്ഷി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതി കിട്ടുമെന്നാണ് കരുതുന്നതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
Discussion about this post