ചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്ന് തമിഴ് സിനിമ നടൻ വിശാൽ . ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് ആരായാലും മടിക്കും. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുത് എന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. ഈ സൂപ്പർ താരങ്ങൾ പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ കേരളം മാതൃകയിൽ തമിഴ്‌സിനിമയിലും തുറന്ന് പറച്ചിലിന് അവസരം ഒരുക്കുമെന്ന് നടൻ കൂട്ടിച്ചേർത്തു.തമിഴ് താരസംഘടനയുടെ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. തമിഴ് താര സംഘടന തന്നെ അതിന് അവസരം ഒരുക്കും.താരസംഘടനയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപികരിക്കും എന്നും വിശാൽ പറഞ്ഞു.
Discussion about this post