അടുക്കളയിൽ പണിയെടുക്കുന്ന ഒട്ടുമിക്ക പേരെയും വലയ്ക്കുന്ന ഒരു പ്രശ്‌നമാണ് വൃത്തിയാക്കൽ. പാചകത്തിനേക്കാൾ ഇത് വലിയ മടുപ്പുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്റ്റൗവിലും അടൃക്കള സ്ലാബിലും പറ്റിപ്പിടിക്കുന്ന കറ കളയൽ. അൽപ്പം പഴക്കം ചെന്ന സ്റ്റൗ ആണെങ്കിൽ പിന്നെ പറയണ്ട…
എന്നാൽ, നമ്മുടെ അടുക്കളയിലെ ചില സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഈ കറകൾ ഇല്ലാതാക്കാൻ കഴിയും. കറ ഇല്ലാതാക്കുക മാത്രമല്ല, ഈ ടെക്‌നിക് ഉപയോഗിച്ചാൽ, നിങ്ങളുടെ സ്റ്റൗ പുത്തൻ പോലെ തിളങ്ങുകയും ചെയ്യും.
എന്താണ് ഇതിന് വേണ്ടതെന്നല്ലേ.. ബേക്കിംഗ് സോഡ, ചെറുനാരങ്ങ, വിം ജെൽ എന്നിവയാണ് ഇതിനായി വേണ്ടത്. ഇനി എങ്ങനെയാണ് ഇവയുപയോഗിച്ച് സ്റ്റൗ പുത്തനാക്കുക എന്ന നോക്കാം. ആദ്യം തന്നെ സ്റ്റൗവിലെ കറയിലേയ്ക്ക് ബേക്കിംഗ് സോഡ വിതറിക്കൊടുക്കുക. ഇനി ചെറുനാരങ്ങയുടെ പകുതിയെടുത്ത് നന്നായി ഈ കറ തേച്ച് കൊടുക്കാം. ഇങ്ങനെ തേക്കുമ്പോൾ കറ നന്നായി ഇളകി വരുന്നത് കാണാം. ഇതിന് പിന്നാലെ, ഒരു സ്‌ക്രബ്ബർ എടുത്ത് വിം ജെല്ലിൽ മുക്കി നന്നായി തേച്ച് കൊടുക്കാം. കറ നന്നായി ഇളകി വന്നതിന് ശേഷം, ഒരു തുണിയെടുത്ത് ഇത് നന്നായി തുടച്ചെടുക്കുക.
ഇനി സ്റ്റൗവിന്റെ ബർണർ എങ്ങനെയാണ് വൃത്തിയാക്കുക എന്ന് നോക്കാം. അതിനായി കുറച്ച് വെള്ളം ചൂടാക്കി, ബർണർ അതിൽ ഇട്ട് കൊടുക്കുക. ഇതിലേയ്ക്ക് അൽപ്പം നാരങ്ങാ നീരും ഇനോയും ചേർത്ത് അൽപ്പ സമയം വയ്ക്കുക. ഇതിന് ശേഷം ഈ ബർണറ എടുത്ത് സ്‌ക്രബ്ബറിൽ അൽപ്പം വിം ഒഴിച്ച് നന്നായി തേച്ച് കൊടുക്കാം. ഇതിന് ശേഷം ബർണർ നന്നായി കഴുകിയെടുത്താൽ, ബർണറിലെ കറ മുഴുവനായി പോകുന്നത് കാണാം.
Discussion about this post