ചിലി: പസഫിക് സമുദ്രത്തിൽ പർവ്വതം കണ്ടെത്തി സമുദ്രഗവേഷകർ. കാലിഫോർണിയയിലെ സ്‌കിമിത്ത് ഓഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാലിഫോർണിയയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ പർവ്വതത്തിന് ദുബായിലെ ബുർജ് ഖലീഫയെക്കാൾ നാലിരട്ടി ഉയരം ഉണ്ടെന്നാണ് ഇവർ പറയുന്നത്.
ചിലി തീരത്ത് നിന്നും 1500 കിലോ മീറ്റർ അകലെയായിട്ടാണ് ഈ പർവ്വതത്തിന്റെ സ്ഥാനം. 3,109 മീറ്റർ ഉയരമാണ് ഈ പർവ്വത നിരകൾക്ക് ഉള്ളത് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ആർ/വി ഫ്‌ളേക്കർ റിസർച്ച് ഷിപ്പ് ഉപയോഗിച്ച് 28 ദിവസത്തോളം ആയിരുന്നു സമുദ്രത്തിൽ ഇവർ നിരീക്ഷണം നടത്തിയത്. സോണാർ സംവിധാനവും ഇവർ ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നു. സോണാർ സംവിധാനമാണ് പർവ്വതത്തിന്റെ സ്ഥാനം കണ്ടെത്താൻ സഹായിച്ചത്. 70 ചതുരശ്ര അടിയിലാണ് ഈ പർവ്വതം വ്യാപിച്ച് കിടക്കുന്നത്.
ഗ്രീസിലെ മൗണ്ട് ഒളിമ്പിക്‌സിനെക്കാൾ വലിപ്പമുള്ള പർവ്വത നിരയാണ് പസഫിക്കിൽ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ വിവിധ തരം ജീവജാലങ്ങൾ ഉള്ളതായും ഇവർ കണ്ടെത്തിയിട്ടുണ്ട്. അണ്ടർവാട്ടർ റോബോട്ടുകളെ ഉപയോഗിച്ച ഇവർ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിൽ കാസ്പർ ഒക്ടോപസ് ഉൾപ്പെടെയുള്ള ജീവജാലങ്ങളെയാണ് കണ്ടെത്തിയത്.
Discussion about this post