തിരുവനന്തപുരം: രാഷ്ട്രീയത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് പ്രമുഖ കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബേൽ ജോൺ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിമിയുടെ പ്രതികരണം. തനിക്കോ ലതികാ സുഭാഷിനോ ജയിക്കുന്ന ഒരു സീറ്റ് പോലും കോൺഗ്രസ് നേതൃത്വം നൽകിയിട്ടില്ലെന്നും സിമി പ്രതികരിച്ചു.
സിനിമാ മേഖലയിൽ മാത്രമല്ല രാഷ്ട്രീയത്തിലും കാസ്റ്റിഗ്കൗച്ച് ഉണ്ട്. അവസരങ്ങൾക്കായി ഇവിടെയും അഡ്ജസ്റ്റ്‌മെന്റുകൾ നടത്തണം. കോൺഗ്രസിൽ വലിയ ലിംഗ വിവേചനം ആണ് നേരിടുന്നത്. മുതിർന്ന വനിതാ നേതാക്കളെ കൂട്ടം ചേർന്നിരുന്ന് കളിയാക്കുന്നു.
തനിക്ക് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. പ്രീതിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഗുഡ് ബുക്കിൽ കയറിപ്പറ്റാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും സിമി കൂട്ടിച്ചേർത്തു.
Discussion about this post