തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ബാര്‍ കോഴക്കേസില്‍ ഒരേ ആരോപണവും ഒരേ കേസും ഒരുപോലെ കോടതി പരാമര്‍ശവുമുണ്ടായിട്ടും കെ.എം. മാണിക്ക് തുല്യനീതി ലഭിച്ചില്ല.
കെ.എം മാണി എടുക്കാചരക്ക്. കെ.ബാബുവാണെങ്കില്‍ പൊന്നിന്‍കുടം. വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥയാണ് ഇപ്പോള്‍ യു.ഡി.എഫില്‍ മാണിയുടേതെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുടിലബുദ്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശകുനിയെപ്പോലും തോല്‍പ്പിച്ചു. മാണിയേക്കാള്‍ പത്തിരട്ടി കോഴവാങ്ങിയ ആളാണ് കെ.ബാബു. എന്നിട്ടും ഉമ്മന്‍ചാണ്ടി, ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാതെ പോക്കറ്റിലിട്ട് പാട്ടും പാടി നടക്കുകയായിരുന്നു.
മന്ത്രിക്കസേരയില്‍ ഒരു മെയ്യും ഇരുകരളുമായാണ് ഉമ്മന്‍ചാണ്ടിയും കെ.ബാബുവും പ്രവര്‍ത്തിക്കുന്നത്. അഴിമതി നടത്തുന്നതും കേസ് ഒതുക്കി തീര്‍ക്കുന്നതും ഒറ്റക്കരളോടെയാണെങ്കിലും മറ്റു കാര്യങ്ങളില്‍ പരസ്പര ധാരണയോടെയല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് പറഞ്ഞു.
Discussion about this post