പട്‌ന; പാമ്പുകടിയേറ്റ ആളുടെ ശരീരത്തിൽ നിന്നും ഒളിച്ചിരുന്ന പാമ്പ് പുറത്തുവന്നത് 16 മണിക്കൂറിന് ശേഷം. ബീഹാറിലാണ് സംഭവം. 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്.പശുക്കൾക്ക് പുല്ല് പറിക്കുന്നതിനിടെയാണ് ധർമ്മവീറിന് പാമ്പുകടിയേറ്റത്യ വിഷമുള്ള പാമ്പാണെന്ന് മനസിലായതോടെ വിഷവൈദ്യന്മാരെ സമീപിച്ചു. എന്നാൽ ഗുരുതരാവസ്ഥയിൽ ആയതോടെ ആശുപത്രിയിലെത്തിച്ചു. പക്ഷേ വൈകാതെ മരണത്തിന് കീഴടങ്ങി.
എന്നാൽ, ഈ സമയമത്രയും കടിച്ച പാമ്പ് ധർമവീറിന്റെ വസ്ത്രത്തിനുള്ളിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. ചികിത്സയ്ക്കായി ഏറെനേരം യാത്ര ചെയ്തിട്ടും ഒരിക്കൽ പോലും പാമ്പ് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്തില്ല. പിറ്റേദിവസം സംസ്‌കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല.സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധർമ്മവീറിന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി. തീ ആളിപ്പടർന്നതോടെയാണ് വസ്ത്രത്തിനുള്ളിൽ മറഞ്ഞിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്. ഉടൻതന്നെ സമീപത്ത് നിന്നവർ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.
റസൽ വൈപ്പർ എന്ന പേരിൽ അറിയപ്പെടുന്ന അണലി വർഗത്തിൽപ്പെട്ട പാമ്പാണ് ധർമവീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണ് ഇവ.
Discussion about this post