ന്യൂഡൽഹി :നവജാതശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ ഭയന്നാണ് നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നത്. 28 കാരിയായ ശിവാനിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഡൽഹിയിലെ ഖലായിലാണ് സംഭവം. ആറ് ദിവസം പ്രായമായ കുത്തിനെയാണ് അമ്മ ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ ഭയന്ന് കൊലപ്പെടുത്തിയത്. യുവതിക്ക് നേരത്തെ മൂന്ന് പെൺകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന്റെ പേരിൽ യുവതി ബന്ധുക്കളിൽ നിന്ന് അവഹേളനം നേരിട്ടിരുന്നു. ഇതാണ് വീണ്ടും പെൺകുഞ്ഞ് പിറന്നതോടെ കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്ന് പോലീസ് പറഞ്ഞു.
ആറു ദിവസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിൽ ആക്കി അയൽപക്കത്തെ വീടിന്റെ ടെറസിൽ ഉപേക്ഷിക്കുകയായിരുന്നു. ആദ്യം കുട്ടിയെ കാണാനില്ലെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശിവാനിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് യുവതി കുറ്റം സമ്മതിച്ചത്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post