ലണ്ടന്‍: ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം (എൻഎച്ച്എം) നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട് ഒമ്പത് വയസ്സുകാരിയായ ഇന്ത്യക്കാരി. ഡൽഹിയിലെ ഫരീദാബാദിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രേയോവി മേത്തയാണ് രാജ്യത്തിന് അഭിമാനമായത്. രാജസ്ഥാനിലെ ഭരത്പൂരിലെ കിയോലദേവ് ദേശീയോദ്യാനത്തിലെ കാടുകളിൽ മാതാപിതാക്കളോടൊപ്പം പ്രഭാതസവാരി നടത്തുന്നതിനിടെ എടുത്ത രണ്ട് മയിലുകളുടെ ചിത്രമാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെട്ടിരിക്കുന്നത്.
തൻ്റെ മാതാപിതാക്കളോടൊപ്പം വനത്തിലൂടെ നടക്കുമ്പോഴാണ് ശ്രേയോവി മേത്ത മയിലുകളെ കണ്ടത്. ക്യാമറ പിടിച്ചു നടന്നിരുന്ന അച്ഛൻ്റെ അടുത്തേക്ക് ഓടിയ അവൾ, അച്ഛനില്‍ നിന്നും ആ ക്യാമറ വാങ്ങി ലോകമെമ്പാടും പ്രശംസ നേടിയ ആ ഫോട്ടോ പകര്‍ത്തി.
‘ഇൻ ദി സ്പോട്ട്‌ലൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ആകർഷകമായ ഫോട്ടോ , മരങ്ങളുടെ മേലാപ്പിന് കീഴിൽ സിൽഹൗട്ട് ചെയ്ത ഒരു ജോടി മയിലിനെ കാണിക്കുന്നു.
117 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലും അനുഭവപരിചയത്തിലും പങ്കെടുത്തവരുടെ 60,000 ഫോട്ടോഗ്രാഫുകളിൽ ഒന്നായിരുന്നു അവളുടെ ഫോട്ടോ. ‘എൻ്റെ ഹൃദയം സന്തോഷവും നന്ദിയും കൊണ്ട് നിറയുന്നു’- തൻ്റെ മാതാപിതാക്കളായ കഹിനി ഘോഷിനും ശിവംഗ് മേത്തയ്ക്കും നന്ദി പറഞ്ഞുകൊണ്ട് മേത്ത ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. അവളുടെ അച്ഛനും ഫോട്ടോഗ്രാഫറാണ്.
Discussion about this post