തിരുവനന്തപുരം : കോൺഗ്രസിനുള്ളിലും പവർ ഗ്രൂപ്പ് നിലനിൽക്കുന്നതായി ആരോപണമുയർത്തിയ സിമി റോസ്‌ബെല്‍ ജോണിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സിമിയെ പുറത്താക്കിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് സിമിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍ ജോൺ.
അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്നായിരുന്നു സിമി പ്രസ്താവന നടത്തിയിരുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയായിരുന്നു എഐസിസി അംഗം സിമി റോസ്ബെല്‍ ജോണിന്റെ ആരോപണം. വി ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന് സിമി ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ല. കോൺഗ്രസിൽ വി ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിമി കോൺഗ്രസിനും പ്രതിപക്ഷ നേതാവിനും എതിരായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കണമെന്ന് എഐസിസി- കെപിസിസി നേതൃത്വത്തിന് കോൺഗ്രസിലെ വനിതാ നേതാക്കള്‍ പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
Discussion about this post