മെൽബൺ: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ഏറെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്യഗ്രഹ ജീവികൾ കേവലം കെട്ടുകഥകൾ അല്ലെന്നും അതൊരു യാഥാർത്ഥ്യമാണെന്നും വിശ്വസിക്കാൻ പാകത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് ഗവേഷക സംഘം.
ദി സെർച്ച് ഫോർ എക്‌സ്ട്രാടെറസ്ട്രിയൽ ഇന്റലിജൻസിലെ (എഇടിഐ) ഗവേഷക സംഘമാണ് അന്യഗ്രഹ ജീവികളെ കണ്ടെത്താൻ ഉറച്ച തീരുമാനം എടുത്തിരിക്കുന്നത്. ഗവേഷകനായ ചെനോവ ട്രെംബ്ലെയും സംഘവുമാണ് ഇത്തരത്തിൽ ഗവേഷണം നടത്തുന്നത്. ഇതിനായി 1,300 ആകാശഗംഗകളെ ഇവർ നിരീക്ഷിക്കും. ഇവിടെ നിന്നുള്ള തരംഗങ്ങൾ ആണ് ഇവർ പഠനവിധേയം ആക്കുന്നത്. 80 മുതൽ 300 മെഗാഹെഡ്‌സ് വരെയുള്ള താഴ്ന്ന ഫ്രീക്വൻസിയുള്ള തരംഗങ്ങളിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
1,420 മെഗാ ഹെഡ്‌സ് ഹൈഡ്രജൻ എമിഷൻ തരംഗങ്ങളിൽ നിന്നും അന്യഗ്രഹ ജീവികളുടെ സിഗ്നലുകൾ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് നിലവിൽ എസ്ഇടിഐലെ ഗവേഷകർ തുടരുന്നത്. ഇതിനിടെയാണ് ഇതിൽ നിന്നും വ്യതിചലിച്ച് ഒരു വിഭാഗം ആകാശഗംഗകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post