ധാക്ക: ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശ് മിലിട്ടറിയുടെ സോഷ്യൽമീഡിയ പേജ്. ഞങ്ങളുടേത് പിടിച്ചെടുക്കും. സന്തോഷവാർത്ത പിന്നലെയുണ്ട് എന്ന ക്യാപ്ഷനോടെ മിഷൻ ഇന്ത്യ എന്ന് ചിത്രമാണ് സോഷ്യൽമീഡിയയിൽ ബംഗ്ലാദേശ് പങ്കുവച്ചിരിക്കുന്നത്. പാകിസ്താനിൽ നിന്നും ബംഗ്ലാദേശ് ചില യുദ്ധോപകരണങ്ങൾ വാങ്ങാൻ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ വെല്ലുവിളിച്ചുള്ള പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ബംഗ്ലാദേശ് സൈന്യത്തെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം പൗരന്മാർ തന്നെയാണ് ബംഗ്ലാദേശിനെ ട്രോളി കൂടുതലും രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പ്രൊഫെെൽ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ നമ്മളെ നിമിഷങ്ങൾ കൊണ്ട് ചാരമാക്കുമെന്നും പ്രതിരോധിക്കാൻ പോലും ഉള്ള സമയം അവർ നൽകില്ലെന്നും ബംഗ്ലാദേസ് പൗരന്മാർ മുന്നറിയിപ്പ് നൽകുന്നു. ബംഗ്ലാദേശിന്റെ വളരെ മികച്ച സ്വപ്‌നമാണെന്നും സ്വപ്‌നമായി തുടരുമെന്നും ഒരാൾ പരിഹസിക്കുന്നു. നമ്മൾ സഹോദരന്മാരാണെന്നായിരുന്നു ഒരു പാക് പൗരന്റെ കമന്റ്.
ഇന്ത്യ അഖണ്ഡ ഭാരതമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കാലങ്ങളായി ഈ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ആക്രമണത്തിന് ശേഷം ബംഗ്ലാദേശ് ഇന്ത്യയുടെ ഭാഗമാകുമെന്നും കേന്ദ്രഭരണപ്രദേശമാവുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ ഒരു ബ്രഹ്മോസ് മതി ബംഗ്ലാദേശിന്റെ മുഴുവൻ സൈന്യത്തെയും തുടച്ചുനീക്കാനെന്നും മുന്നറിയിപ്പുകൾ ഉയരനന്നുണ്ട്. എന്തായാലും പോസ്റ്റിന് താഴെ വലിയ രീതിയിലാണ് ഇന്ത്യൻ പൗരന്മാർ കമന്റുകളിടുന്നത്.
അതേസമയം ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് ആറുപേർക്കുമെതിരെ കൊലപാതകക്കേസെടുത്ത് രാജ്യം. ജൂലൈ പത്തൊമ്പതിന് പോലീസ് വെടിവയ്പിൽ ധാക്ക മൊഹമ്മദ്പുരിലെ പലചരക്ക് വ്യാപാരി അബു സെയ്ദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. ഹസീന രാജിവച്ച് ഇന്ത്യയിലേക്കു കടന്നശേഷം അവർക്കമേൽ ചുമത്തപ്പെടുന്ന ആദ്യ കേസാണിത്.
Discussion about this post