ബിസിനസ് മാഗ്‌നറ്റ് മുകേഷ് അംബാനിയുടെ ജീവിത പങ്കാളി നിത അംബാനിയുടെ ഫിറ്റ്‌നെസും സൗന്ദര്യവുമെല്ലാം ഫാഷൻ ലോകത്ത് എന്നും ചർച്ചയാണ്. അറുപത് വയസിലും തളങ്ങി നിൽക്കുന്ന ചെറുപ്പവും ചുറുചുറുക്കും ഫാഷൻ സെൻസും തന്നെയാണ് നിത അംബാനി ഫാഷൻ ലോകത്ത് ഇത്രയേറെ ഐക്കണ ആയി മാറുന്നത്. എന്താണ് നിതയുടെ ഫിറ്റ്‌നെസ് രഹസ്യമെന്ന് ചർച്ച ചെയ്യുന്നവരാണ് ബിസിനസ് ലോകവും ഫാഷൻ ലോകവുമെല്ലാം. ഇപ്പോഴിതാ നിതയുടെ ഫിറ്റ്‌നെസ് സീക്രട്ടുകളാണ് ചർച്ചയാകുന്നത്.
ഒരിക്കലും തെറ്റാത്ത ദൈനംദിന ചർമ്മസംരക്ഷണം തന്നെയാണ് ഈ പ്രായത്തിലും നിത അംബാനിയുടെ ചെറുപ്പം നിലനിർത്തുന്നത്. എല്ലാ ദിവസവും മുടങ്ങാതെ, രണ്ടുതവണ ചെയ്യുന്ന ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ ഉൾപ്പെടുന്ന ചർമ്മസംരക്ഷണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത വ്യകതിയാണ് നിത അംബാനി. തന്റെ ചർമത്തിന് അനുയോജ്യമായ പ്രീമിയം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അവർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. കൂടാതെ, ഓരോ ആഴ്ച്ചയിലും മുടക്കാത്ത എക്‌സ്‌ഫോളിയേഷനും ഫേസ്മാസ്‌ക്കുകളും ചർമത്തെ എന്നും സുന്ദരമാക്കി നിർത്തുന്നു.
ആരോഗ്യം പോലെ തന്നെ സൗന്ദര്യത്തിനും ഏറെ പ്രധാനമായ കാര്യമാണ് ശരീത്തിൽ ജലാംശം നിലനിർത്തുന്നതിന് എന്ന് അവർക്ക് വ്യക്തമായി അറിയാം. അതിനാൽ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് അവർ എന്നും ഉറപ്പ് വരുത്താറുണ്ട്. ഇതിനോടൊപ്പം ആരോഗ്യകരവും യുവത്വമാർന്നതുമായ ചർമം നിലനിർത്താൻ ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നുണ്ടെന്നും നിത ഉറപ്പ് വരുത്തുന്നുണ്ട്.
വുത്തിയും ആരോഗ്യകരവുമായ ഭക്ഷണക്രമം യുവത്വമാർന്ന ചർമത്തിലേക്കുള്ള താക്കോലാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൊണ്ടെല്ലാം സമ്പന്നമായ ഇലക്കറികളും, പച്ചക്കറികളും പഴവർഗങ്ങളും പരിപ്പ്, മത്സ്യം തുടങ്ങിയവയും കഴിക്കുന്നതിൽ അവർ ഒരു അലംബാവവും കാണിക്കാറില്ല.
ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യായാമവും. തന്റെ ദിനചര്യയുടെ ഭാഗമായി വർക്ക് ഔട്ടും നിത ഉൾപ്പെടുത്തുന്നു. നിത അംബാനിയുടെ ചെറുപ്പം നിർത്തുന്നതിൽ വ്യായാമം വലിയൊരു പങ്ക് വഹിക്കുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനു പുറമേ, വ്യായാമം കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Discussion about this post